വധശ്രമത്തിന് രണ്ട് പേരെ അറസ്‌ററ് ചെയ്തു

288

ഇരിങ്ങാലക്കുട: വധശ്രമ കേസില്‍ 2 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് സ്വദേശികളായ തെക്കിനിയത്ത് വീട്ടില്‍ അഭിഷേക്(36),
തെക്കിനിയത്ത് വീട്ടില്‍ ഷൈന്‍(36) എന്നിവരെയാണ് എസ്ഐമാരായ പി.ജി.അനൂപ്, ശ്രീനി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിഎട്ട് മണിയോട് കൂടിയാണ് സംഭവം നടന്നത് . വള്ളിവട്ടത്തെ പെണ്‍സുഹൃത്തിനെ കാണുവാന്‍ വന്ന
പ്രതികളോട് തിരിച്ചു പോകാന്‍ പ്രദേശവാസികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉണ്ടായസംഘര്‍ഷത്തിനിടെ പ്രദേശവാസികളായ ബാബു, തിലകന്‍, ജിജോ എന്നിവര്‍ക്ക് കുത്തേറ്റു. പ്രതികളെ മര്‍ദിച്ചതിനാലും ഇവരുടെ വാഹനം തകര്‍ത്തതിനാലും പരുക്കേറ്റവര്‍ക്കെതിരെയും
കേസെടുത്തു. എഎസ്‌ഐമാരായ അനീഷ്‌കുമാര്‍, ജെനിന്‍, സുജിത്ത്കുമാര്‍, ജയ്‌സണ്‍, സിപിഒമാരായ അനൂപ് ലാലന്‍, വൈശാഖ് മംഗലത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Advertisement