കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

78
Advertisement

ഇരിങ്ങാലക്കുട :സി എ ജി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി സെക്രട്ടറി എം.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭാ സുബിൻ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, ഡി സി സി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, സോണിയാ ഗിരി, കെ കെ ജോൺസൻ, എം ആർ ഷാജു, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ സോമൻ ചിറ്റയത്ത്, ബൈജു കുറ്റിക്കാടൻ, കെ.കെ സന്തോഷ്, സുജ സഞ്ചീവ് കുമാർ, തോമസ് തത്തംപിള്ളി, ചന്ദ്രശേഖരൻ, വിനോദ് തറയിൽ, വിസി വർഗ്ഗീസ്, കെ.കെ ചന്ദ്രൻ , സുനിൽ കോലുകുളങ്ങര, എൽ ഡി ആൻ്റോ, സി എം ബാബു, വിജയൻ എളയേടത്ത്, കെ കെ രമേഷ്, ജോൺസൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement