കാട്ടൂർ ഗ്രാമപഞ്ചായത്തിലെ സ്പോർട്സ് കിറ്റുകളുടെ വിതരണം നടത്തി

36
Advertisement

കാട്ടൂർ: ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി വിവിധ ക്ലബ്ബ്കൾക്കുള്ള സ്‌പോർട്‌സ് കിറ്റുകളുടെ വിതരാണോദ്ഘാടനം പഞ്ചായത്തിൽ നടന്ന ചടങ്ങിൽ വെച്ച് പ്രസിഡന്റ് ടി.കെ.രമേഷ് നിർവഹിച്ചു.യുവാക്കളിലെ കായിക താൽപര്യങ്ങൾ വളർത്തുന്നതിനും മികച്ച പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പഞ്ചായത്ത് നടത്തുന്ന പ്രത്യേക പരിപാടികളുടെ ഭാഗമായാണ് വിതരണം നടന്നത്. അണു കുടുംബ വ്യവസ്ഥയിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളർന്നുവരുന്ന യുവജനങ്ങളെ സമൂഹത്തിന്റെഭാഗമാക്കുന്നതിനും യുവാക്കൾ തമ്മിലുള്ള കൂട്ടായ്മകളും സഹകരണങ്ങളും ശക്തിപ്പെടുത്തുന്നതിനും അതോടൊപ്പം നൈപുണ്യമുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും ഇത്തരം പദ്ധതികൾ സഹായകമാകും എന്ന് പ്രസിഡന്റ് ടി.കെ.രമേഷ് ഉൽഘാടനത്തിൽ കൂട്ടിച്ചേർത്തു സംസാരിച്ചു. മൊബൈലുകളുടെ അതിപ്രസരം യുവാക്കളിലെ കലാ-കായിക വാസനകൾക്ക് മങ്ങലേല്പിക്കുന്ന സ്ഥിതിക്ക് മാറ്റം വരണം എന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിലെ രെജിസ്റ്റർ ചെയ്ത 16 ക്ളബ്ബ്ൾക്ക് ആണ് കിറ്റുകൾ ലഭ്യമായത്.വരും വർഷങ്ങളിൽ കൂടുതൽ ക്ലബുകൾ രൂപീകരിച്ചു യുവജന ക്ഷേമ ബോർഡിന്റെ കീഴിൽ രെജിസ്റ്റർ ചെയ്യണമെന്നും അതുവഴി ഇത്തരം പദ്ധതികളുടെ ഗുണപോകതാക്കളെ വർധിപ്പിക്കണം എന്നും പ്രസിഡന്റ് യുവാക്കളോട് ആവശ്യപ്പെട്ടു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ പവിത്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന രഘു അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഇമ്പ്ലിമെന്റിങ് ഓഫീസർ കൂടിയായ ഗവ:ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മരിയ പോൾ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി കെ.ആർ സുരേഷ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ ക്ലബ് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സഹകരിച്ച എല്ലാവർക്കും യൂത്ത് കോർഡിനേറ്റർ മണി കിഴക്കംപാട്ട് നന്ദി അറിയിച്ചു

Advertisement