പിങ്ക് പെട്രോളിങ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു

119

ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡിൽ വനിതാ പിങ്ക് പെട്രോളിങ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു.ചേലൂർ സ്വദേശി വടശേരി വീട്ടിൽ അഭീഷിനെയാണ് ‘ഇരിങ്ങാലക്കുട എസ് ഐ അനൂപും സംഘംവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം മദ്യലഹരിയിൽ ബസ്റ്റാന്റിലെത്തിയ പ്രതി വിദ്യാർത്ഥിനികളുടെ ഫോട്ടോ പകർത്താൻ ശ്രമിക്കുകയും ഇതു തടയാനെത്തിയ പിങ്ക്പോലിസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement