ഡാറ്റ സയൻസിന്റെ സാധ്യതകൾ കേരളത്തിൽ ഉപയോഗപെടുത്തുന്നത് കുറവ്- പ്രൊഫ.കെ.എം.മത്തായി

74

ഇരിങ്ങാലക്കുട :അനന്തമായ സാധ്യതകള്‍ ഉള്ള ഡാറ്റ സയന്‍സ് എന്ന ശാസ്ത്രശാഖക്കു കേരളത്തില്‍ ഒരു പാട് വിദഗ്ധരെ ആവശ്യം ഉണ്ടെന്നും അതിനായി പുതിയ പാഠ്യപദ്ധതികള്‍ ക്രമപെടുത്തണമെന്നും കാനഡയിലെ മക്ഗ ഗില് സര്‍വ്വകലാശാലാലയിലെ എമിരിറ്റസ് പ്രൊഫ കെ.എം. മത്തായി അഭിപ്രായപെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റും കേരള സ്റ്റാറ്റിസ്റ്റിക്സ് അസോസിയേഷനും ചേര്‍ന്ന് നടത്തിയ ധ്വിദിന ശില്പ ശാലയിലെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.ഫെബ്രുവരി 28, 29 തീയതികളില്‍ നടന്ന ‘അഡ്വാന്‍സ്ഡ് ഡെവലപ്‌മെന്റ്‌സ് ഇന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ തിയറി ആന്‍ഡ് അപ്പ്‌ലിക്കേഷന്‍സ് ‘ എന്ന നാഷണല്‍ സെമിനാറിന്റെ ഉദ്ഘാടനം കോളേജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞമ്പിള്ളി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ . മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷനായിരുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി പ്രൊ. വൈസ് ചാന്‍സലര്‍ ഡോ . പി. ജി. ശങ്കരന്‍ സന്നിഹിതനായിരുന്നു. പൂനാ യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അദ്യക്ഷന്‍ ഡോ .ടി. വി. രാമനാഥന്‍, കേരള യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധ്യക്ഷന്‍ ഡോ. കെ. സതീഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ദേശിയ സെമിനാറിനോടനുബന്ധിച്ചു കേരള സ്റ്റാറ്റിസ്റ്റിക്സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം നടന്നു.

Advertisement