Monthly Archives: March 2020
തൃശ്ശൂര്‍ ജില്ലയില്‍ ഒരാൾക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു
തൃശ്ശൂര്‍: ജില്ലയില്‍ ഒരാൾക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു . 40 വയസ്സുളള സ്ത്രീക്കാണ് അസുഖം ബാധിച്ചത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുള്‍പ്പെടെ 6 പേരാണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍...
സൗജന്യ റേഷന്‍ വിതരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
തൃശ്ശൂര്‍ ജില്ലയില്‍ (ഏപ്രില്‍ 1) മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുന്ന സാഹചര്യത്തില്‍ റേഷന്‍കടകളിലെ തിരക്കു നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിച്ച മുഴുവന്‍...
കമ്മ്യൂണിറ്റി കിച്ചണിന്റെ കലവറ നിറക്കാന്‍ എ ഐ വൈ എഫ്
ഇരിഞ്ഞാലക്കുട :കാറളം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു കൊടുത്ത് എഐവൈഎഫ് കാറളം മേഖലാ കമ്മിറ്റി. ചേന, ചക്ക, മാങ്ങാ, വാഴക്കുല, നാളികേരം, വാഴയില, ഇരുമ്പന്‍പുളി,കറിവേപ്പില, മല്ലിപൊടി, മുളക്‌പൊടി തുടങ്ങിയ സാധനങ്ങളാണ് മേഖലാ...
സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി
സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്. 7 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു തിരുവനന്തപുരം കാസര്‍കോട് ജില്ലകളില്‍ രണ്ടുപേര്‍ വീതം കൊല്ലം തൃശൂര്‍ കണ്ണൂര്‍ ഓരോ...
കോവിഡ് – 19 മായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകരാകാന്‍ താത്പ്പര്യമുള്ളവര്‍ ഇനി www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍...
കോവിഡ് - 19 മായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകരാകാന്‍ താത്പ്പര്യമുള്ളവര്‍ ഇനി www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതുവരെ 1,54,000 വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷനു വേണ്ടി 24 മണിക്കൂര്‍...
വലിയവീട്ടില്‍ ചേന്ദന്‍ മകന്‍ വേലായുധന്‍(90)നിര്യാതനായി
മാപ്രാണം വലിയവീട്ടില്‍ ചേന്ദന്‍ മകന്‍ വേലായുധന്‍(90)നിര്യാതനായി. സംസ്‌കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടത്തി. ഭാര്യ :തങ്കമണി. മക്കള്‍ : ഷീല, ഷാജി,ഷൈജു. മരുമക്കള്‍ : അറുമുഖന്‍, വാസന്തി,അനുശ്രീ.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷണം വിതരണം ചെയ്തു
ഇരിങ്ങാലക്കുട :ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഭക്ഷണം ലഭിക്കാതെ വലയുന്നവര്‍ക്ക് 7-ാം ദിവസവും 150 ഭക്ഷണ പൊതികള്‍ വിതരണം നടത്തി. ഹെല്‍പ്പ് ഡസ്‌ക് കോ...
നിർധന കുടുംബങ്ങൾക്ക് അരിവിതരണം ചെയ്തു
പൊറത്തിശ്ശേരി:കോവിഡ് - 19 ആയി ബന്ധപ്പെട്ട് ഇന്ത്യ ലോക്ക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ തളിയക്കോണം സ്റ്റേഡിയം പ്രദേശത്ത് താമസിക്കുന്ന നിർധനരായ കുടുംബങ്ങൾക്ക് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരി...
ഡോ.സിസ്റ്റർ ഇസബെൽ സെൻറ് ജോസഫ്സിൽ നിന്ന് പടിയിറങ്ങുന്നു
ഇരിങ്ങാലക്കുട :കഴിഞ്ഞ രണ്ടുവർഷക്കാലം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിനെ അമരത്തുനിന്നു നയിച്ച് പടിയിറങ്ങുകയാണ് പ്രിൻസിപ്പൽ ഡോ. സി. ഇസബെൽ.25 വർഷമായി സെൻറ് ജോസഫ്സ് കോളേജിൽ നിറഞ്ഞ് നിന്നിരുന്ന സിസ്റ്റർ മാർച്ച് 31...
ആളൂർ പോലീസ് സ്റ്റേഷനിൽ പുതിയ സി.ഐ ചാർജ് എടുത്തു
ആളൂർ :ആളൂർ പോലീസ് സ്റ്റേഷനിൽ പുതിയ സി.ഐ ആയി സുഭാഷ് ബാബു കെ .സി ചാർജ് എടുത്തു .നാല് വർഷമായി വിജിലൻസിൽ സി .ഐ ആയി ആയിരുന്ന സുഭാഷ് ബാബു കോഴിക്കോട് ,കണ്ണൂർ...
വിശുദ്ധവാര തിരുകർമ്മങ്ങൾ നിയന്ത്രണങ്ങളോടെ ആചരിക്കണം:കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിശുദ്ധവാരാചരണം പരിമിതപ്പെടുത്തി സർക്കുലർ ഇറക്കി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി .സീറോ മലബാർ സഭയുടെ രൂപതകളിൽ വിശുദ്ധവാരാചരണവുമായി ബന്ധപ്പെട്ട്...
സംസ്ഥാനത്ത് 32 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
തൃശൂർ: സംസ്ഥാനത്ത് 32 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.കാസർകോട് 17 പേർക്കും കണ്ണൂർ 11 പേർക്കും വയനാട്, ഇടുക്കി, എന്നീ ജില്ലകളിൽ രണ്ട് പേർക്ക് വീതമാണ് അസുഖം സ്ഥിരീകരിച്ചത് .സംസ്ഥാനത്ത് 213...
കോവിഡ് 19: തൃശ്ശൂർ ജില്ലയിൽ 17827 പേർ നിരീക്ഷണത്തിൽ:പുതിയ പോസറ്റീവ് കേസുകൾ ഇല്ല
തൃശ്ശൂർ:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 17827 ആയി. പുതിയ പോസറ്റീവ് കേസുകൾ ഇല്ല . വീടുകളിൽ 17785 പേരും ആശുപത്രികളിൽ 42 പേരുമാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (മാർച്ച്...
അതിഥി തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു
താണിശ്ശേരി:ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ആഹ്വാനപ്രകാരം കാറളം പഞ്ചായത്തിലെ താണിശ്ശേരി കല്ലട ഭാഗത്തെ അന്യസംസ്ഥാന അതിഥി തൊഴിലാളികൾക്ക് വേണ്ടിയുള്ള ഭക്ഷണ പാക്കറ്റുകൾ ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ അംഗം ടി. എസ് സുനിൽകുമാർ,...
അഗതികള്‍ക്ക് സഹായമേകി ഫെഡറല്‍ ബാങ്ക്
കാറളം പഞ്ചായത്തിലെ അഗതി അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനുള്ള സാധന സാമഗ്രികള്‍ ഇരിങ്ങാലക്കുട ഫെഡറല്‍ ബാങ്ക് മാനേജര്‍ പ്രേം ജോയില്‍ നിന്നും വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ T. പ്രസാദ് എറ്റുവാങ്ങുന്നു. അസി.സെക്രട്ടറി...
സൗജന്യ റേഷൻ ഏപ്രിൽ 1 മുതൽ; ഭക്ഷ്യ കിറ്റ് വിതരണവും ഈയാഴ്ച തുടങ്ങും
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിൽ 1 മുതൽ ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു...
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ‘നമ്മുടെ ഇരിങ്ങാലക്കുട’ കൂട്ടായ്മയും കൈകോര്‍ത്ത് മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട : കൊറോണ രോഗവ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പുറത്തിറങ്ങാതെയിരിക്കുമ്പോള്‍ പലര്‍ക്കും അത്യാവശ്യ മെഡിക്കല്‍ നിര്‍ദ്ദേശങ്ങളും സംശയങ്ങളും അവശ്യമായി വരുന്നത് സ്വാഭാവികമാണ്.ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ 'നമ്മുടെ...
ടെൽസൺ കോട്ടോളിക്ക് ജന്മദിനാശംസകൾ…
ഇരിങ്ങാലക്കുട രൂപത പാസ്ട്രൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളിക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകൾ…
ഇരിങ്ങാലക്കുടയുടെ നിരത്തുകളിൽ പോലീസ് പരിശോധന ശക്തം
ഇരിങ്ങാലക്കുട :കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇരിങ്ങാലക്കുടയുടെ നിരത്തുകളിൽ പോലീസ് പരിശോധന ശക്തമാക്കി.ഡി.വൈ .എസ്.പി ഫേമസ് വർഗീസിൻറെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ ഇരിങ്ങാലക്കുട ഠാണാവിൽ പോലീസ് പരിശോധന നടത്തിയത് .അനാവശ്യമായി...
കോവിഡ് 19 : തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം അഞ്ച്...
തൃശ്ശൂര്‍:ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശ യാത്ര കഴിഞ്ഞു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതിനോടകം തന്നെ ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഞായറാഴ്ച്ച...