കൂടൽമാണിക്യം ക്ഷേത്രത്തിൽ മിച്ചം വരുന്ന പ്രസാദം ശീതികരിച്ച് സൗജന്യമായി ലഭിക്കും

209

ഇരിങ്ങാലക്കുട:ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ മിച്ചം വരുന്ന പ്രസാദങ്ങൾ ഉപയോഗ ശൂന്യമായി പോകുന്നു എന്ന ഭക്തജനങ്ങളുടെ പരാതി കണക്കിലെടുത്ത് 2020 ഫെബ്രുവരി 20 മുതൽ നിവേദ്യങ്ങളായ പായസം,പടച്ചോർ,അവിൽ , വഴുതന നിവേദ്യം തുടങ്ങിയ ദേവസ്വം പുതിയ ഓഫീസിൽ പ്രത്യേകം സജ്ജികരിച്ചിട്ടുള്ള ശീതീകരണ സംവിധാനത്തിൽ സൂക്ഷിച്ച് ഭക്തജനങ്ങൾക്ക് സൗജന്യമായി ലഭിക്കുന്നതുമാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു .ശീതീകരണ സംവിധാനത്തിൻറെ ഔപചാരികമായ ഉദ്‌ഘാടനം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ ഭക്തജനങ്ങളുടെയും ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ നിർവഹിച്ചു.

Advertisement