‘നിങ്ങള്‍ക്കും ആവാം കോടീശ്വരനില്‍’ പങ്കെടുത്ത് ലക്ഷങ്ങള്‍ നേടി

784
Advertisement

ഇരിങ്ങാലക്കുട : ‘നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍’ പരിപാടിയില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍ നേടി. പൊറത്തിശ്ശേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന മുറിപ്പറമ്പില്‍ ജോഷിയുടേയുംപ്രിയങ്കയുടെ മകളായ ദേവപ്രഭയും, ചേര്‍പ്പ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ആയ ഭരതിന്റേയും ശ്രീദേവിയുടേയും മകന്‍ തരുണ്‍ ഭരത് എന്നിവരാണ് ‘നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ ‘പങ്കെടുത്ത് ആറ് ലക്ഷത്തിനാല്‍പ്പതിനായിരം രൂപയുടെ സമ്മാനം നേടിയത്. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌ക്കൂളില്‍ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്് ദേവപ്രഭ തരുണ്‍ അതേ സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

Advertisement