പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കൊറോണ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു .

95
Advertisement

പൂമംഗലം:കൊറോണ വൈറസിനെ കുറിച്ച് വ്യാപകമായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതിനെക്കുറിച്ച് പൂമംഗലം ഗ്രാമപഞ്ചായത്തിന്റെയും പൂമംഗലം കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ബി.വി.എം.എച്ച് .സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പ്ലസ്ടു വിദ്യാർത്ഥികൾ, പഞ്ചായത്ത് ജനപ്രധിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ മിനി ശിവദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആർ.വിനോദ് ഉദ്ഘാടനം ചെയ്‌തു. മെഡിക്കൽ ഓഫീസർ ഡോ.ദേവി ക്യാമ്പിന് നേതൃത്വം നൽകി. പ്രിൻസിപ്പാൾ ബിജു മാസ്റ്റർ സ്വാഗതം പറഞ്ഞു. ഈനാശു പല്ലിശേരി, കത്രീന ജോർജ്, ഹെൽത്ത് ഇൻസ്‌പെക്ടർ വേദ പ്രകാശ്, ജിനേഷ്, എ.എൻ.നടരാജ് എന്നിവർ പങ്കെടുത്തു.

Advertisement