ജനുവരി 31 ഇരിങ്ങാലക്കുട വിശ്വനാഥപുരം ഷഷ്ഠിക്ക് നഗരത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി .

372

ഇരിങ്ങാലക്കുട :ചാലക്കുടി ഭാഗത്ത് നിന്നും ഇരിങ്ങാലക്കുട വരുന്ന വാഹനങ്ങൾ രാവിലെ 10:30 മുതൽ പുല്ലൂർ കശുവണ്ടി കമ്പിനി വഴി അവിട്ടത്തൂർ -ഊരകം -കിഴക്കേ കോമ്പാറ -അറവ് ശാല -മാർക്കറ്റ് റോഡ് -കത്തീഡ്രൽ പള്ളിയുടെ പുറകുവശത്തുള്ള റോഡിലൂടെ ഠാണാവിലെ സ്മിതാസ് തുണിക്കട ജംഗ്ഷൻ വഴിയും ,ഇരിങ്ങാലക്കുട നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ രാവിലെ 10 :30 മുതൽ ഗാന്ധിഗ്രാം റോഡിലൂടെ മുല്ലക്കാട് ആനുരുളി വഴി പുല്ലൂർ എൽ.പി സ്കൂൾ ജംഗ്ഷൻ വഴിയും പോകേണ്ടതാണ് .തൃശൂർ ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂർ പോകുന്ന വാഹനങ്ങൾ രാവിലെ 8 :30 മുതൽ 10 :30 വരെ മാപ്രാണം ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് പൊറത്തിശ്ശേരി സിവിൽ സ്റ്റേഷൻ റോഡ് വഴി എ.കെ .പി റോഡ് കൂടി സ്റ്റാൻഡിൽ എത്തി ഠാണാവ് കൂടി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകേണ്ടതാണ് .കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങൾ രാവിലെ 10 :30 മുതൽ വെള്ളാങ്കല്ലൂർ മതിലകം റോഡ് കൂടി എടക്കുളം മൂന്നുപീടിക റോഡിലൂടെയും ലൈറ്റ് വാഹനങ്ങൾ കോലോത്തും പടിയിൽ നിന്ന് ഭവൻസ് സ്കൂൾ വഴി തിരിഞ്ഞ് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് ബൈപാസ് റോഡ് വഴി തൃശൂർ ഭാഗത്തേക്കും പോകേണ്ടതാണ്

Advertisement