Advertisement

ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വ വാര്‍ഷികം നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ഇരിങ്ങാലക്കുടയില്‍ ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ റസ്റ്റ് ഹൗസ് കോമ്പൗണ്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അവിടെ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ ആചരണവും നടന്നു. ചടങ്ങ് നീഡ്സ് പ്രസിഡന്റ് അഡ്വ തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു പ്രൊഫ ആര്‍ ജയറാം അധ്യക്ഷത വഹിച്ചു എം.എന്‍ തമ്പാന്‍, കെ പി ദേവദാസ്, ഗുലാം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.