പാദുവനഗര്‍ പള്ളിയില്‍ തിരുന്നാളിന് കൊടിയേറി

92

ഇരിങ്ങാലക്കുട:പാദുവനഗര്‍ സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുതിരുന്നാളിന് യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് കൊടിയേറ്റം നിര്‍വഹിച്ചു.പുതിയതായി നിര്‍മിച്ച കൊടിമരവും അദ്ദേഹം ആശീര്‍വദിച്ചു. ഇതിനോടനുബന്ധിച്ചു മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചു.വികാരി ഫാ.ഡോ.ബഞ്ചമിന്‍ ചിറയത്ത്,കൈക്കാരന്മാരായ പി.വി.ആന്റ്ു, കെ.ടി.പിയൂസ്,കെ.ജെ.ഷിജു,തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ കെ.ഡി.ഈനാശു,മതബോധന പി.ടി.എ.പ്രസിഡന്റ് കെ.ഒ.സോജന്‍,പ്രധാനാധ്യാപകന്‍ കെ.എ.ഇഗ്നേഷ്യസ്,അപ്പസ്‌തോലിക് ഒബ്ളെറ്റെസ് മദര്‍ സിസ്റ്റര്‍ അനു കുരിശുമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.ജനുവരി 25 , 26 തിയതികളിലാണ് തിരുന്നാള്‍.

Advertisement