സാംസ്‌കാരിക റാലിയില്‍ അയ്യായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. കെ.പി.എം.എഫ്

115

ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭയുടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഫെബ്രുവരി 28ന് തൃശൂരില്‍ നടക്കുന്ന സാംസ്‌കാരിക റാലിയില്‍ കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ അയ്യായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സ്ഥാപക നേതാവ് പി കെ ചാത്തന്‍ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ ബുള്ളറ്റ് ഓടിച്ച് നേതൃത്വം നല്‍കും. അമ്പത് സ്ത്രീകള്‍ ബൈക്ക് റാലിയില്‍ പങ്കെടുക്കും. ഇരിങ്ങാലക്കുട റെസ്റ്റ് ഹൗസ് ഹാളില്‍ ജില്ലാ ഖജാന്‍ജി രജനി പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ എം.എല്‍.എ. വി ബല്‍റാമിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ്.റെജികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷീജാ രാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ.അജയഘോഷ്, പി.എന്‍.സുരന്‍, കെ.പി എം.എഫ് സംസ്ഥാന കമ്മിറ്റി അംഗം സുനിത സജീവന്‍, കെ.പി.എം.എസ് ജില്ലാ പ്രസിഡണ്ട് വി ബാബു, സെക്രട്ടറി വി.എസ് ആശ്‌ദോഷ്, ഖജാന്‍ജി പി.എ.രവി, വി.എം.ലളിത തുടങ്ങിയവര്‍ സംസാരിച്ചു.വിജയ ഷണ്‍മുഖന്‍ സ്വാഗതവും ലീലാവതി കുട്ടപ്പന്‍ നന്ദിയും പറഞ്ഞു.

Advertisement