നാടിന് അഭിമാനമായി ഷഹനാസ്

68

ഇരിങ്ങാലക്കുട: ഡല്‍ഹിയില്‍ വെച്ച് നടന്ന 65-ാമത് ദേശീയ സ്‌കൂള്‍ സീനിയര്‍ (അണ്ടര്‍ 19 ) ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കേരള ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടീം ക്യാപ്റ്റന്‍ ഷഹനാസ് എം.കെ. പെരിങ്ങോട്ടുക്കര ജി.എച്ച്.എസ്.എസ്. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയും ചെന്ത്രാപ്പിന്നി ശ്രീ സ്‌പോര്‍ട്‌സ് അക്കാദമി അംഗവുമാണ്. പെരിങ്ങോട്ടുക്കര പൈനൂര്‍ ആറ്റുപറമ്പത്ത് എ.കെ.ഖാലിദിന്റേയും ഷിബിലയുടേയും മകളാണ്. 2017 ല്‍ ആദ്യമായി ത്രോബോള്‍ നാഷ്ണല്‍ കളിച്ചു. തുടര്‍ന്ന് 8 നാഷ്ണല്‍ കളിക്കാന്‍ അവസരം ലഭിച്ചു. 2018-19 തൃശ്ശൂരിനെ പ്രതിനിധീകരിച്ച് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഷഹനാസ് പങ്കെടുത്തു. എട്ടു വര്‍ഷമായി മധു വിശ്വനാഥിന്റെ കീഴില്‍ കരാട്ടെ പഠിക്കുന്ന ഷഹനാസ് 2017 ല്‍ ബ്ലാക്ക് ബെല്‍റ്റ് നേടി. 2019-20 ലെ സംസ്ഥാനതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. വരുന്ന നാഷ്ണല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Advertisement