നിക്ഷേപകര്‍ക്ക് ക്യാന്‍സര്‍ കെയര്‍ പദ്ധതിയുമായി എടതിരിഞ്ഞി സഹകരണബാങ്ക്

116
Advertisement

ഇരിങ്ങാലക്കുട : എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കില്‍ 15000/-രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 3 ലക്ഷം രൂപയുടെ ക്യാന്‍സര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നു.പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ക്യാന്‍സര്‍ കെയറില്‍ നിക്ഷേപകന് 7 മാസം കഴിഞ്ഞ് ക്യാന്‍സര്‍ രോഗനിര്‍ണ്ണയം നടത്തിയാല്‍ 3 ലക്ഷം രൂപയുടെ ചികിത്സ ലഭിക്കും .നിക്ഷേപക തുക എപ്പോള്‍ വേണമെങ്കിലും നിക്ഷേപകന് പിന്‍വലിക്കാം,പണം പിന്‍വലിച്ചാല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല. നിക്ഷേപകന്‍ മരണപ്പെട്ടാല്‍ അവകാശിക്ക് നിക്ഷേപതുക ലഭിക്കും. മാര്‍ച്ച് 20 വരെ പദ്ധതിയില്‍ ചേരാവുന്നതാണ്.

Advertisement