ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച കായിക കോളേജിനുള്ള ജി.വി. രാജപുരസ്‌കാരം. കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ കോളേജിനുള്ള ജി.വി രാജ പുരസ്‌കാരം മികവിനുള്ള അംഗീകാരമായി. ഈ വര്‍ഷത്തെ മികച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സ്റ്റുഡന്റിനുള്ള ജി.വി .രാജാ പുരസ്‌കാരവും ക്രൈസ്റ്റ് കോളേജിന്റെ നിബിന്‍ ബൈജു ആണ് നേടിയത് .കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഓവറോള്‍ ചാമ്പ്യന്‍ പട്ടം നേടിയ ക്രൈസ്റ്റ് കോളേജ് ഈവര്‍ഷം അത്ലറ്റിക്‌സ് പുരുഷ വനിതാ വിഭാഗങ്ങളില്‍ ഒന്നാമത് എത്തുന്ന ആദ്യ കോളേജ് എന്നനേട്ടത്തിനര്‍ഹമായിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ കായികതാരങ്ങള്‍ക്ക് ജന്മമേകിയ ക്രൈസ്റ്റ് കലാലയത്തിന് ജി.വി.രാജ പുരസ്‌കാരത്തില്‍ഊടെ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും തേടിയെത്തി.
ജി.വി.രാജ പുരസ്‌കാര നിറവില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്
Advertisement