ഇരിങ്ങാലക്കുട: ദനഹ തിരുനാളിന്റെ ഭാഗമായി സെന്റ് തോമാസ് കത്തീഡ്രലില്‍ ജീവന്‍ നിലനിര്‍ത്താന്‍ എന്ന ദൗത്യമായി ആയിരകണക്കിന് പ്രസ്തുദേന്തിമാര്‍ ദൈവസന്നിധിയില്‍ അണിനിരന്നു.കഴിഞ്ഞ പ്രളയകാലത്ത് ഒരു ദൗത്യമായി മുന്നോട്ട് പോയത് പ്രളയം ദുരന്തം അനുഭവിച്ച ദുരിതബാധിതരെ പുനര്‍ജീവിക്കാന്‍ വേണ്ടി അഞ്ഞുറ്റി നാല്പതില്‍പരം പ്രസ്തുദേന്തിമാര്‍ ദൈവസന്നിധിയില്‍ നിലയുറപ്പിച്ചു അതില്‍ നിന്നും ലഭിച്ച അഞ്ച് ലക്ഷത്തി നാല്പത്തിനായിരം രൂപ മരുന്നായും, വസ്ത്രമായും, ഗൃഹോപകരണങ്ങളുമായും, പാര്‍പ്പിടമായും, നല്കിയിരിന്നെങ്കില്‍ ഈ വര്‍ഷം അതിനെക്കാള്‍ വലിയ ദൗത്യമാണ് കത്തീഡ്രല്‍ വികാരി ആന്റൂ ആലപ്പാടന്റെ നേതൃത്വത്തില്‍ ഏറ്റുടുത്തത്, ഒരു ജീവന്‍ നിലനിര്‍ത്താന്‍ നിങ്ങളും പങ്കാളികാളാകു എന്ന ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് ഇരിഞ്ഞാലകുട കത്തീഡ്രല്‍ മുന്നോട്ട് പോയി ഈ വര്‍ഷം ആയിരത്തില്‍പരം പ്രസ്തുദേന്തിമാര്‍ ജീവന്‍ നിലനിര്‍ത്താന്‍ പങ്കാളികളായി മുന്നോട്ട് വന്നു. അതില്‍ നിന്നും ലഭിക്കുന്ന പത്ത് ലക്ഷം രൂപ കിഡ്‌നി ഡയാലിസിസ്സന് വേണ്ടി ഇരിങ്ങാലകുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന് തിരുനാള്‍ ദിനത്തില്‍ 10.30 ന്റ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ കത്തീഡ്രല്‍ വികാരിയും സഹകാര്‍മ്മികരും, ജനറല്‍ കണ്‍വീനറും, പ്രസ്തുദേന്തി കണ്‍വിനറും ചേര്‍ന്ന് കൈമാറും.
ആയിരകണക്കിന് വിശ്വാസികള്‍ ജീവന്‍ നിലനിര്‍ത്താന്‍ പങ്കാളികളായി
Advertisement