തുണിസഞ്ചി വിതരണം നടത്തി

37
Advertisement

കരുവന്നൂര്‍:കരുവന്നൂര്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തന പരിധിയിലെ മുഴുവന്‍ വീടുകളിലും തുണിസഞ്ചി വിതരണം നടത്തി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രൊഫ. കെ.യു. അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരന്‍ അദ്ധ്യക്ഷനായിരുന്നു. സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍ ഷൈലജ ബാലന്‍ ആശംസകള്‍ അര്‍പ്പിച്ചു. നാരായണന്‍ നാട്ടുവള്ളി സ്വാഗതവും ടി.എസ്. ബൈജു നന്ദി രേഖപ്പെടുത്തി. കുടുംബശ്രീ യൂണിറ്റുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് വീടുകളില്‍ തുണി സഞ്ചി വിതരണം നടത്തുന്നത്.