ദനഹ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

147

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ ഈശോയുടെ മാമ്മോദീസയുടെ അനുസ്മരണമായ ദനഹതിരുനാളും വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച വി.സെബാസ്റ്റ്യനോസ് അമ്പുതിരുനാളുമാണ് പിണ്ടി പെരുന്നാളായി ആഘോഷിക്കുന്നത്. ജാതി-മതഭേദമെന്യേ ഇരിങ്ങാലക്കുടക്കാര്‍ ആഘോഷിക്കുന്ന ദനഹാ തിരുനാളിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കത്ത്രീഡല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ അറിയിച്ചു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചു. ജനുവരി 11 12 13 തീയതികളില്‍ ആണ് ഈ വര്‍ഷത്തെ ദനഹാ തിരുനാള്‍ വിശ്വാസികള്‍ക്ക് നേരത്തെ തയ്യാറാക്കിയിട്ടുണ്ട്.
തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ജനുവരി 3-ാം തീയതി മുതല്‍ ആരംഭിച്ചു.എല്ലാ ദിവസവും വൈകിട്ട് 5 30ന് ലദീഞ്ഞ് ആഘോഷമായ വി കുര്‍ബ്ബാന, നൊവേന എന്നിവ നടന്നുകൊണ്ടിരിക്കുന്നു. ജനുവരി 8-ാം തീയതി ബുധനാഴ്ച്ച രാവിലെ ആറുമണിയോടെ കുര്‍ബാനയെ തുടര്‍ന്ന് 6.40 ന് തിരുനാള്‍ കൊടിയേറ്റം കത്ത്രീഡല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ നിര്‍വഹിക്കും. വൈകീട്ട് 7 മണിക്ക് വി. മറിയം ത്രേസ്യ യുടെ ജീവിതത്തെ ആസ്പദമാക്കി പാരിഷ് ഹാളില്‍ നാടകം ഉണ്ടായിരിക്കും. വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് കത്ത്രീഡല്‍ അങ്കണത്തിലെ അലങ്കരിച്ച പിണ്ടിയില്‍ തിരി തെളിയിക്കുന്നു. ജനുവരി പത്താം തീയതി വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ആഘോഷമായ ദിവ്യബലിക്ക് ബിഷപ്പ് തോമസ് വാഴപ്പിള്ളി മുഖ്യ കാര്‍മികത്വം വഹിക്കും തുടര്‍ന്ന് ലദീഞ്ഞ് നൊവേന പ്രസുദേന്തി വാഴ്ച്ച മുമ്പ് ആശിര്‍വാദം ജനുവരി 11-ാം തീയതി വൈകിട്ട് 5 30ന് ലദീഞ്ഞ് ആഘോഷമായ ദിവ്യബലി നൊവേന പള്ളി ചുറ്റി പ്രദക്ഷിണം രൂപം എഴുന്നള്ളിക്കാന്‍ നേര്‍ച്ച വെഞ്ചരിപ്പ് എന്നിവയുണ്ടായിരിക്കും. തുടര്‍ന്ന് അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിനൊപ്പം സമൂഹിക സാംസ്‌കാരിക സാമുദായിക നേതാക്കന്മാര്‍ ഒത്തുചേര്‍ന്ന് മതസൗഹാര്‍ദവും സാഹോദര്യവും പങ്കുവെക്കും. തിരുനാള്‍ ദിനമായ 12-ാം തീയതി ഞായറാഴ്ച രാവിലെ 10 30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്കു രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ദിവ്യബലി തുടര്‍ന്ന് മൂന്നു മണിക്ക് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. എല്ലാവരുടെയും നേതൃത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി ഈ വര്‍ഷവും തിരുന്നാള്‍ ആഘോഷിക്കുവാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കത്ത്രീഡല്‍ വികാരി ഫാ ആന്റോ് ആലപ്പാടന്‍ അറിയിച്ചു. അസി വികാരിയായ ഫാ ചാക്കോ കാട്ടുപറമ്പില്‍, ഫാ ഫെബിന്‍ കൊടിയന്‍ ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കത്ത്, പോളി കുറ്റിക്കാടന്‍, ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍, ജോ. കണ്‍വീനര്‍മാരായ ബിജു പോള്‍ അക്കരക്കാരന്‍ , ഷാജു എബ്രഹം കണ്ടംകുളത്തി, ട്രസ്റ്റിയും പബ്ലിസിറ്റി കണ്‍വീനറുമായ തോംസണ്‍ ചിരിയന്‍കണ്ടത്ത്, പബ്ലിസിറ്റി ജോ. കണ്‍വീനര്‍ തോമസ് തൊകലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement