ഇരിങ്ങാലക്കുട :പുരോഗമന കലാസാഹിത്യ സംഘം ഇരിഞ്ഞാലക്കുട ടൗണ്‍ യൂണിറ്റ് ,വനിതാസാഹിതി ഇരിങ്ങാലക്കുട മേഖലയുമായി കൈകോര്‍ത്ത്‌കൊണ്ട് സഫ്ദര്‍ ഹഷ്മി അനുസ്മരണ ദിനം ആചരിച്ചു.സംഘടനയിലെ വിവിധഅംഗങ്ങള്‍ വരച്ച സഫ്ദര്‍ ഹഷ്മിയുടെ രേഖാചിത്രം ഏറ്റ് വാങ്ങികൊണ്ട് ഡോ. ശ്രീലതവര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്തു. പു.ക.സ ജില്ല ജോയിന്റ് സെക്രട്ടറി ശ്രീമതി റെജില ഷെറിന്‍ കവിത ചൊല്ലി കൊണ്ട് വിവിധ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കഥാഗസല്‍, കവിയരങ്ങ്,ഏകാംഗ അഭിനയം എന്നിങ്ങനെ വിവിധ പരിപാടികള്‍ അരങ്ങേറി .ഖാദര്‍ പട്ടേപ്പാടം,രേണുരാമനാഥ്,രാജേന്ദ്രന്‍ ,ചന്ദ്രന്‍ മാഷ്, സിനിമാ താരം സനോജ് കുമാര്‍, പണ്ഡു സിന്ധു,രാധിക സനോജ്, റഷീദ് കാറളം,സനോജ് രാഘവന്‍ എന്നീ പ്രമുഖര്‍ വേദിയില്‍ പ്രസംഗിച്ചു.പ്രസിഡന്റ് കെ.ജി.സുബ്രഹ്മണ്യന്‍ സ്വഗതവും സെക്രട്ടറി കെ. എച്ച്. ഷെറിന്‍ അഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു.
സഫ്ദര്‍ ഹഷ്മി അനുസ്മരണദിനം ആചരിച്ചു
Advertisement