Advertisement

ഇരിങ്ങാലക്കുട : തൈവക്കാള സംഗമം ലോകറെക്കോര്‍ഡിലേക്ക്. കറുത്തവന്റെ കരുത്തനായ അയ്യന്‍ ചിരുകണ്ഠന്റെ മണ്ണില്‍ അരങ്ങേറിയ തൈവക്കാള സംഗമം ബെസ്റ്റ് ഓഫ് ഇന്ത്യാ ലോക റിക്കോര്‍ഡ് നേടി. കാളകളിയുടെ സംഘബോധവും, അര്‍പ്പണ മനോഭാവവും കൂടി ചേര്‍ന്ന സംസ്‌കൃതിയുടെ സംരക്ഷണത്തിന്റെ പ്രതീകം കൂടിയായ തൈവകാളസംഗമം പങ്കാളിത്തം കൊണ്ടും സമയക്രമം കൊണ്ടും ലോക റെക്കോര്‍ഡ് കരസ്ഥമാക്കി.ഒരു മണിക്കൂര്‍ അഞ്ച് മിനിറ്റ് സമയം, 425 ല്‍ പരം കലാകാരന്‍മാര്‍ ഇതൊക്കെയായിരുന്നു സംഗമത്തിന്റെ സവിശേഷതകള്‍. ബെസ്റ്റ് ഓഫ് ഇന്ത്യാ പ്രതിനിധി ടോണി പീറ്റര്‍ റെക്കോര്‍ഡ് പ്രഖ്യാപിച്ചു.