കല്ലംകുന്ന് : കല്ലംകുന്ന് ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ആളൂര്‍ നവചൈതന്യ കേന്ദ്രം ഡയറക്ടര്‍ റവ. ഫാ. പോളി കണ്ണൂക്കാടന്‍ കൊടിയേറ്റി. വികാരി റവ. ഫാ. സെബി കൊളങ്ങര സഹകാര്‍മ്മികനായിരുന്നു.നവനാള്‍ തിരുകര്‍മ്മങ്ങള്‍ക്കും ആരംഭമായി. ജനുവരി 4, 5 തിയ്യതികളില്‍ നടക്കുന്ന തിരുനാളിന്റെ വിജയത്തിനായി കണ്‍വീനര്‍ ഹെല്‍ജോ സ്റ്റാന്‍ലി, ട്രസ്റ്റീമാരായ എന്‍. ജെ. ജോര്‍ജ്, പി ആര്‍ പോള്‍സന്‍, എന്‍. ആര്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
Advertisement