കടന്നല്‍ ഭീതിയില്‍ പടിയൂര്‍ പഞ്ചായത്ത്

171

പടിയൂര്‍ :പടിയൂര്‍ പഞ്ചായത്തില്‍ വ്യാപകമായി കാണപ്പെടുന്ന കടന്നല്‍ക്കൂടുകള്‍ നാട്ടുകാരില്‍ ഭീതി ജനിപ്പിക്കുന്നു. ഇതിനോടകം കടന്നല്‍കുത്തേറ്റ് 25 ലധികം പേര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സതേടി കല്ലന്‍തറ വാട്ടര്‍ ടാങ്കിനു മുകളില്‍ ഉള്ള കടന്നല്‍കൂട് ഇളകി കല്യാണവീട്ടില്‍ വന്നവരെ ഉള്‍പ്പെടെ ആക്രമിച്ചു. എച്ച്. ഡി .പി .സമാജം സ്‌കൂളിനു സമീപത്തുള്ള കടന്നല്‍കൂട് ഇളകി അടുത്ത താമസക്കാരനായ പ്രദീപിനെയും വളര്‍ത്തുമൃഗങ്ങളെയും വിദ്യാര്‍ത്ഥികളെയും ആക്രമിച്ചു. നിരവധി ആളുകളാണ് കടന്നലിനെ ആക്രമണത്തില്‍ പരിഭ്രാന്തരാകുന്നത് . പഞ്ചായത്ത് പ്രസിഡണ്ട് സി.എസ് സുധന്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും , വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കടന്നല്‍കൂട് പടിയൂര്‍ പഞ്ചായത്തില്‍ വ്യാപകമാകുന്നതിന്റെ കാരണം ശാസ്ത്രീയമായി അന്വേഷിക്കാന്‍ അടിയന്തിര ശ്രമം വനംവകുപ്പ് നടത്തണമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ .സി. ബിജു ആവശ്യപ്പെട്ടു.

Advertisement