മോഡല്‍ ഗേള്‍സിന് സ്വന്തം റേഡിയോ സ്‌റ്റേഷന്‍

189

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സ്വന്തമായി റേഡിയോ സ്‌റ്റേഷന്‍ . റെഗാസ് എന്ന പേരില്‍ തുടങ്ങിയ റേഡിയോ സ്‌റ്റേഷന്‍ കൗണ്‍സിലര്‍ സോണിയാഗിരി ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ഒരുമണി മുതല്‍ ഒന്നര വരെയാണ് റേഡിയോ സംപ്രേഷണം. പി.ടി.എ.പ്രസിഡന്റ് വി.എ.മനോജ് കുമാര്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്യാരിജാ, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ഹേന, ലേഖ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement