തിരുവുത്സവം സംഘാടക സമിതി ചേര്‍ന്നു

77

ഇരിങ്ങാലക്കുട : ശ്രീകൂടല്‍മാണിക്യം ക്ഷേത്ര ഊട്ടുപുരയില്‍വെച്ച് തിരുവുത്സവം സംഘാടക സമിതി ചേര്‍ന്നു. ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ യോഗം ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ എന്‍.പി.പരമേശ്വരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ഉത്സവത്തിന്റെ കലവറ നിറയ്ക്കലിന്റെ ഭാഗമായി യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്‍ഷികസര്‍വ്വകാലശാലയില്‍ നിന്നുള്ള വിത്തുകള്‍ വിതരണം ചെയ്തു.

Advertisement