സെമിനാറും പച്ചക്കറിതൈ വിതരണവും നടത്തി

109

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ‘ഉദ്യാന പരിപാലനവും അടുക്കളത്തോട്ടവും’ എന്ന വിഷയത്തില്‍ സെമിനാറും ശീതകാല പച്ചക്കറി തൈകളുടെ വിതരണോല്‍ഘാടനവും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍ നിര്‍വ്വഹിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് കെ.ഇ. അശോകന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത് , അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.സി. അനു, ബിയാട്രിസ് ജോണി , ജോസ് മാളിയേക്കല്‍ , ജോണി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് റോസിലി ജെയിംസ് , തങ്കം , ജോജി നെയ്യന്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി

 

Advertisement