സഹകരണ വാരാഘോഷ നടത്തിപ്പിന്റെ സങ്കുചിതമായ തീരുമാനം പ്രതിഷേധാത്മകമാണ്:സഹകരണ വേദി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി

153

ഇരിഞ്ഞാലക്കുട:അറുപത്തി ആറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടക്കുന്ന മുകുന്ദപുരം – ചാലക്കുടി താലൂക്ക്തല വാരാഘോഷ പൊതു കാര്യപരിപാകളില്‍ നിന്നും ഒരു വിഭാഗം മുഖ്യ രാഷ്ടീയ പ്രസ്ഥാനത്തെ മാറ്റി നിറുത്തിയ നടപടി സ്വീകാര്യമല്ലെന്ന് സഹകരണ വേദി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.ഈ കാലഘട്ടത്തിലെ രാഷ്ട്രീയ മൂല്യ സാഹചര്യങ്ങളുടെ പ്രാധാന്യം മറന്നുകൊണ്ട് ചില ഉദ്യോഗസ്ഥരുടെ സങ്കുചിതമായ രാഷ്ട്രീയ പ്രേരിത തീരുമാനം ഈ മേഖലക്കകത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ അസ്വരസ്യം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെയുള്ള ദാഷ്ട്യ തീരുമാനങ്ങളെടുത്ത ഉദ്യോഗസ്ഥര്‍ ഇത്തരം നടപടികള്‍ മേലില്‍ തിരുത്തണമെന്നും സഹകരണവേദി ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി റഷീദ് കാറളം പ്രസ്ഥാപിച്ചു.

 

Advertisement