കാട്ടൂരിലെ കെ.എസ്.ഇ.ബി ഓഫീസ് കാറളത്തേക്ക് മാറ്റുന്നതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മറ്റിയില്‍ പ്രമേയം കൊണ്ടുവന്നു

100
Advertisement

കാട്ടൂര്‍ : കാട്ടൂരില്‍ നിലവില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്ന കെ എസ് ഇ ബി ഓഫീസ് കാറളം പഞ്ചായത്തിലേക്ക് മാറ്റുന്നതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മറ്റിയില്‍ പ്രമേയം കൊണ്ടുവന്നു. എം ജെ റാഫി പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന്റെ പരാജയമാണ് ഇത്തരം അവസ്ഥയിലേക്കെത്തി ചേര്‍ന്നതെന്നും, ഇത് ജനങ്ങള്‍ക്ക് എതിരായ നിലപാടാണെന്നും, ഇതിലൂടെ പഞ്ചായത്തിന് ലഭിക്കേണ്ട വരുമാനം ഇല്ലാതായെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അംഗങ്ങളായ എ എസ് ഹൈദ്രോസ്, ബെറ്റിജോസ്,ധീരജ് തേറാട്ടില്‍ ,അമീര്‍തൊപ്പിയില്‍ എന്നിവര്‍ ചൂണ്ടികാണിച്ചു. എന്നാല്‍ ഓഫീസ് മാറ്റം ഗവണ്‍മെന്റ് നടപടികളുടെ ഭാഗമാണെന്നും പൊതുജനസൗകര്യര്‍ത്ഥം ബില്ലടക്കുവാനായി ഒരുകൗണ്ടര്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ക്ക് ശ്രമിക്കാമെന്നും അറിയിച്ച് ഭേദഗതികളോടെ പ്രമേയം പാസാക്കി.

Advertisement