ഇരിങ്ങാലക്കുട:തൃശൂര്‍ ജില്ല പരിധിയില്‍ ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍ – വനിതസ്വാശ്രയ സംഘങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി സൊസൈറ്റിയുടെ അംഗീകാരത്തോടെ തൃശൂര്‍ ജില്ലയില്‍ വനിതകള്‍ക്കായി ഒരു തൊഴില്‍ സംരഭകത്വം ആരംഭിക്കുന്നു .ഇവര്‍ക്ക് എല്ലാ ദിവസങ്ങളിലും തൊഴില്‍ ലഭ്യമാക്കുതിനുള്ള ബൃഹത് പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.വൈവിദ്ധ്യമാര്‍ന്ന എട്ടുതരം പദ്ധതികളാണ് നടപ്പിലാക്കുന്നത്.ഇതു വരെ നൂറോളം വനിതകള്‍ അംഗങ്ങളായിട്ടുള്ള ഷീ സ്മാര്‍ട്ട് പദ്ധതിയുടെ ഉദ്ഘാടനം 2019 നവംബര്‍ 9 -ാം തിയ്യതി ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ വച്ച് തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘം പ്രസിഡന്റ് .പി.കെ.ഭാസി യുടെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് അഡീഷണല്‍ സബ്ബ് ജഡ്ജ് ജോമോന്‍ ജോ ഉദ്ഘാടനം നിര്‍വഹിക്കുന്നു. ഈ ചടങ്ങില്‍ തൃശൂര്‍ ജില്ലയിലെ പ്രശസ്ത സ്ത്രീ വ്യക്തിത്വങ്ങളെ ആദരിക്കുന്നതോടൊപ്പം ജില്ലയിലെ ബാങ്കിങ്ങ് മേഖലയിലേയും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെയും പ്രമുഖര്‍ പങ്കെടുക്കുന്നു . ഈ പദ്ധതിയില്‍ ആയിരം വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും വിധമാണ് വിഭാവനം ചെയ്തിട്ടുള്ളത്.ഇപ്പോള്‍ ഏകദേശം ഇരുന്നൂറോളം വനിതകള്‍ക്ക് വിവിധ ജോലി ലഭിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ കഴിഞ്ഞിട്ടുണ്ട്.ബാങ്ക് പ്രസിഡന്റ് പി.കെ ഭാസി ,വൈസ് പ്രസിഡന്റ് അജോ ജോണ്‍ ,സെക്രട്ടറി ഹില പി .എച്ച് ,ഷി സ്മാര്‍ട്ട് ഗ്രൂപ്പ് സെക്രട്ടറി നീന ആന്റണി, ബാങ്ക് ഡയറക്ടര്‍മാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.