KLDC ബണ്ട് സംരക്ഷണപ്രവര്‍ത്തികള്‍ ജനുവരിയില്‍ ആരംഭിക്കും.

199

ഇരിഞ്ഞാലക്കുട :KLDC ബണ്ട് സംരക്ഷണപ്രവര്‍ത്തികള്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് കെ എല്‍ ഡി സി ചെയര്‍മാന്‍ ടി.പുരുഷോത്തമന്‍ അറിയിച്ചതായി സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു.നേരത്തെ മൂന്ന് കോടി 48 ലക്ഷം രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ നടന്നെങ്കിലും,ടെണ്ടര്‍ എടുക്കാന്‍ ആളില്ലാത്ത സാഹചര്യത്തില്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ ഇടപെടലുകളുടെ ഭാഗമായി എസ്റ്റിമേറ്റ് തുക നാല് കോടിഇരുപത്തിരണ്ട് രൂപയായി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതായി ചെയര്‍മാന്‍ പറഞ്ഞു.മണ്ണിന്റെ വിലയില്‍ കാലാനുസൃതമായ മാറ്റം വരുത്തിയാണ് എസ്റ്റിമേറ്റ് പുതുക്കിയത്.ഇപ്പോള്‍ അനുവദിച്ചിട്ടുള്ള പ്രവര്‍ത്തികള്‍ക്കു ശേഷമുള്ള പവ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുക്കുമെന്നും,കെ എല്‍ ഡി സി ബണ്ടിനെ പൂര്‍ണ്ണമായും ബലപ്പെടുത്തുമെന്നും,ഇതുമായി ആര്‍ക്കും ആശങ്കവേണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

 

Advertisement