സുവര്‍ണ്ണശോഭയില്‍ ഭരതലാസ്യ

445
Advertisement

ചിലങ്കമണികള്‍ താളം ചവിട്ടിയ അരങ്ങില്‍ അവര്‍ സ്വയംമറന്ന് ആടിയപ്പോള്‍ ആസ്വാദക മനസുകളില്‍ പെയ്തിറങ്ങിയത് രാഗ ഭാവ ലയ നാട്യ പ്രധാനമായ അസുലഭ നിമിഷങ്ങള്‍ ആയിരുന്നു. അഖില്‍ നടരാജം ആന്താര്‍ സംസ്‌കൃതി മൂന്നാമത് നാഷണല്‍ ക്ലാസിക്കല്‍ ഡാന്‍സ് കോമ്പറ്റിഷനില്‍ കേരളത്തെ പ്രതിനിധികരിച്ചു മത്സരിച്ച ഈ ഗ്രൂപ്പിന് തൊട്ടതെല്ലാം പൊന്നാക്കാന്‍ കഴിഞ്ഞു. മികച്ച കോറിയോഗ്രാഫര്‍ ആയി തൃശൂര്‍ മൂര്‍ക്കനാട് സ്വദേശിയും ടീമിന്റെ അമരക്കാരനുമായ സുധീഷ്.കെ. കുമാറിനെ തെരഞ്ഞെടുത്തു. ഭരതനാട്യം ഗ്രൂപ്പ് ഓപ്പണ്‍ ക്യാറ്റഗറിയില്‍ ഒന്നാം സ്ഥാനവും അതുപോലെ ഭരതനാട്യം ജൂനിയര്‍, സീനിയര്‍ സോളോയില്‍ അനൂപ് കലാമന്ദിര്‍,പ്രദീപന്‍.പി എന്നിവര്‍ യഥാക്രമം ഒന്നാം സ്ഥാനവും ഭരതനാട്യം ജൂനിയര്‍ സോളോയില്‍ സുബിന്‍ സാബു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നൃത്തത്തെ ജീവനു തുല്യം സ്‌നേഹിക്കുന്ന 8 പേര്‍ അടങ്ങുന്ന ടീം കഴിഞ്ഞ 31ന് തൃശൂരില്‍ നിന്ന് ട്രെയിന്‍ കയറുമ്പോള്‍ സ്വപ്നവേദിയില്‍ ചിലങ്ക കെട്ടാനുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു ഓരോരുത്തരിലും കാണാന്‍ കഴിഞ്ഞത്. ദൈവാനുഗ്രഹം ലഭിച്ച സമയം ടീമിന്റെ വിജയത്തിന് പുറകില്‍ ഉണ്ട് എന്ന് ടീം ലീഡര്‍ സുധീഷ്.കെ. കുമാര്‍ പറഞ്ഞു