മാവോയിസ്റ്റുകള്‍ മുഖ്യധാരയിലേക്ക് വരണം: സി എന്‍ ജയദേവന്‍

89

പൂമംഗലം:മാവോയിസ്റ്റുകള്‍ അക്രമത്തിന്റെ പാതഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്ന് സി പി ഐ ദേശീയകൗണ്‍സില്‍ അംഗം സി എന്‍ ജയദേവന്‍ അഭിപ്രായപ്പെട്ടു.മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ അവരെ വെടിയുണ്ടകള്‍ക്ക് വിധേയരാക്കുന്നതിനെ സി പി ഐ അംഗീകരിക്കില്ല. ഇടതുപക്ഷ സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താന്‍ പോലീസിലെ ഒരു വിഭാഗം ശ്രമിക്കുന്നതിന്റെ ഭാഗമാണ് നിരായുധരായ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുവാനുണ്ടായ സാഹചര്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.പൂമംഗലത്ത് സീമക്കും മക്കള്‍ക്കുമായി സി പി ഐ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .സി പി ഐ ജില്ലാഎക്‌സി.അംഗം ടി കെ സുധീഷ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ ശ്രീകുമാര്‍,മണ്ഡലം സെക്രട്ടറി പി.മണി,ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ്,ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണന്‍,എം ബി ലത്തീഫ്,സി. സുരേഷ്,കെ കെ ഷിജു എന്നിവര്‍ സംസാരിച്ചു.SNDP യൂണിയന്‍ കൗണ്‍സിലര്‍ കെ കെ ബിനു പങ്കെടുത്തു.

Advertisement