മുരിയാട് പഞ്ചായത്തില്‍ മികച്ച കര്‍ഷകരെയും വിദ്യാര്‍ത്ഥി കര്‍ഷകരെയും ആദരിച്ചു

148

ഇരിഞ്ഞാലക്കുട:മുരിയാട് പഞ്ചായത്തിലെ മികച്ച കര്‍ഷകരെയും, വിദ്യാര്‍ത്ഥി കര്‍ഷകരെയും,ക്വിസ് മല്‍സര വിജയികളെയും പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ആദരിച്ചു. പ്രളയം കാരണം രണ്ട് വര്‍ഷം മാറ്റി വെച്ച കര്‍ഷക ആദരവ് ആണ് കേരള പിറവി ദിനത്തില്‍ ഒരുക്കിയത്. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ മാരായ കെ. പി പ്രശാന്ത്, ഗംഗാദേവി സുനില്‍, കൃഷി ആഫിസര്‍ കെ. യു രാധിക, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, മോളി ജേക്കബ്, ടി. വി വല്‍സന്‍, ജെസ്റ്റിന്‍ ജോര്‍ജ്ജ്, ശാന്ത മോഹന്‍ദാസ്, സരിത സുരേഷ്, കോരുക്കുട്ടി എം.കെ, കവിത ബിജു, സിന്ധു നാരായണന്‍കുട്ടി ,എ.എം ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷി അസ്സിസ്റ്റന്റ് മാരായ ഷൈനി വി.എ, മായ കെ.കെ, ജിനി ടി എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement