ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തി

132

ഇരിങ്ങാലക്കുട : അവിട്ടത്തുര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്ര മൈതാനം മുതല്‍ അവിട്ടത്തുര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍ അനില്‍കുമാര്‍ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ.വിനയന്‍, സ്‌കൂള്‍ പ്രിന്‍സപ്പല്‍ ഡോ.എ.വി രാജേഷ് , ഹെഡ് മാസ്റ്റര്‍ മേജോ പോള്‍, പി ടി എ പ്രസിഡന്റ് ടി.കെ.ശശി, പുല്ലൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി, മാനേജ്‌മെന്റ് പ്രതിനിധി എ സി സുരേഷ്, ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജോസ് ജെ ചിറ്റിലപ്പിള്ളി,ഗൈഡ് കോ-ഓഡിനേറ്റര്‍ പ്രസീത ടി.എന്‍, കമ്പനി ലീഡര്‍ സാന്ദ്ര സാവിയോ, സ്റ്റാഫ് സെക്രട്ടറി രാജേഷ്‌കെ.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement