എല്‍ എഫ് സ്‌കൂളില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു

183

കേരളത്തനിമ പുലര്‍ത്തി ലിറ്റില്‍ ഫ്‌ലവര്‍ വിദ്യാലയത്തില്‍ കേരളപ്പിറവിക്ക് തിരിതെളിഞ്ഞു. കൈരളി നാട്യകലാ ക്ഷേത്രത്തിന്റെ സ്ഥാപകനായ മുരിയാട് മുരളീധരന്‍ മാസ്റ്റര്‍ ഭദ്രദീപം തെളിയിച്ചു. കലകളോടുള്ള അടങ്ങാത്ത സ്‌നേഹവും ആവേശവും വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന ചോദ്യോത്തരവേളയില്‍ തുള്ളല്‍ കലാരൂപത്തിന്റെ ബാലപാഠത്തില്‍ തുടങ്ങി ദൃശ്യാവിഷ്‌കരണത്തിലൂടെ വിശദാംശങ്ങള്‍ പങ്കുവെച്ചു. പി ടി എ പ്രസിഡന്റ് ജെയ്സണ്‍ കരപ്പറമ്പില്‍ സന്ദേശം നല്‍കി ഇന്നത്തെ പരിപാടികള്‍ക്ക് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സി. റോസെലെറ്റ് അധ്യക്ഷത വഹിച്ച് മുഖ്യാഥിതിക്ക് ഉപഹാരം നല്‍കി തുള്ളല്‍ കലാരൂപത്തിന്റെ വിശാല ലോകം തുറന്നു തന്നതിന് നന്ദി പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി മെര്‍ലിന്‍, സ്‌കൂള്‍ ലീഡര്‍ ഐഷാനിബ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ആഞ്ജലീന സ്വാഗതവും വൈഷ്ണ ആശംസയും ജോസ്ന ഔസേപ്പ് നന്ദിയും പറഞ്ഞു.

 

Advertisement