കോണ്‍ഗ്രസ്സ് പ്രതിഷേധമാര്‍ച്ച് നടത്തി

221

ഇരിങ്ങാലക്കുട :വാളയാറില്‍ കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതിനിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിഞ്ഞാലക്കുടയില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു .കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ശ്രീ എം.പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്ത പ്രതിഷേധ പ്രകടനത്തില്‍ ഡി.സി.സി സെക്രട്ടറി സോണിയഗിരി,മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്മ്യ ഷിജു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി ചാര്‍ളി,മണ്ഡലം പ്രസിഡണ്ട്മാരായ ജോസഫ് ചാക്കോ, കെ.കെ സന്തോഷ്, സോമന്‍ ചിറ്റേയത്,ബൈജു കുറ്റി കാടന്‍,എം.ആര്‍.ഷാജു, കെ.കെ മോഹന്‍ദാസ്, ബാബു , നിതിന്‍ തോമസ്,റോയ് ജെ കളത്തിങ്കല്‍, സുജ സഞ്ജീവകുമാര്‍, ബെന്‍സി ഡേവിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

Advertisement