നൈതികം – ഭരണഘടനാവാര്‍ഷികാഘോഷം ഏകദിന പരിശീലനം

253

ഇരിങ്ങാലക്കുട: ഭരണഘടനാ വാര്‍ഷികവുമായി ബന്ധപ്പെട്ട്ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഏകദിന പരിശീലനം എസ്.എന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി.സുനിത ടീച്ചര്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ.മായ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പരിപാടിയുമായി ബന്ധപ്പെട്ട്അ ഡ്വ.കെ.ജി.സതീശന്‍ അധ്യാപകര്‍ക്ക് ഭരണഘടനയിലെ വിവിധ ആര്‍ട്ടിക്കിളുകളെയും ആ ആര്‍ട്ടിക്കിളില്‍ പ്രതിപാദിക്കുന്ന വസ്തുതകളെയും, അവകാശങ്ങളെയും കടമകളെയും കുറിച്ച് ക്ലാസ് എടുത്തു. ഇന്ത്യന്‍ ഭരണഘടന രൂപപ്പെടാനുണ്ടായ സാഹചര്യം മുതല്‍ ഭരണഘടനയിലെ ഓരോ ആര്‍ട്ടിക്കിളിന്റെ പ്രത്യേകതകളും വളരെ വ്യക്തതയോടെ വിശദീകരിച്ചു. തുടര്‍ന്ന് നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ശ്രീജിത്ത് സര്‍, ദേവി ടീച്ചര്‍, ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ ശ്രീജ എം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. അധ്യാപകരെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് വീട്ടില്‍, സ്‌കൂളില്‍, യാത്രാവേളകളില്‍ ,പൊതുസ്ഥലങ്ങളില്‍ ലഭിക്കേണ്ട അവകാശങ്ങളും ചെയ്യേണ്ട കടമകളും കുട്ടികളെ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടതനുസരിച്ച് 6,7,8,9,10, +1 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ എസ്.എന്‍ സ്‌കൂളിന്റെ ഭരണഘടന തയ്യാറാക്കുവാനുള്ള അവകാശങ്ങളും കടമകളും കണ്ടെത്തുകയും ഓരോ ക്ലാസില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഭരണഘടനയുടെ ആമുഖം, ലക്ഷ്യങ്ങള്‍ ,സ്‌കൂള്‍ ചരിത്രം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ എസ്.എന്‍.സ്‌കൂളിന്റെ ഭരണഘടന സ്‌കൂളിലെ സീനിയര്‍ അധ്യാപികയായ പി.വി കവിത ടീച്ചര്‍ക്ക് പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ മൃദുല്‍ കൃഷ്ണയും ശ്രീഗനയും ചേര്‍ന്ന് സമര്‍പ്പിച്ചു.നവംബര്‍ 1 മുതല്‍ മാര്‍ച്ച് 8 വരെ നീണ്ടുനില്‍ക്കുന്ന ഭരണഘടനാവാര്‍ഷികാഘോഷ പരിപാടികളെകുറിച്ചും സ്‌കൂളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെകുറിച്ചും ആര്‍.പിമാര്‍ വിശദമാക്കി.

 

Advertisement