ഇരിങ്ങാലക്കുട: സ്ത്രീകളുടെ സാംസ്‌ക്കാരികവും സാഹിത്യപരവും സാമൂഹികവുമായ ഉന്നമനത്തെ ലക്ഷ്യമാക്കികൊണ്ട് പ്രവര്‍ത്തിക്കുന്ന വനിതാ സാഹിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ യോഗം ചേര്‍ന്നു.പ്രസിഡന്റ് ശ്രീല ടീച്ചര്‍ യോഗത്തിന് സ്വാഗതവും സെക്രട്ടറി റെജിലാ ഷെറിന്‍ അദ്ധ്യക്ഷത വഹിച്ചു.സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും എതിരെ നടക്കുന്ന ലൈംഗികമായതും അല്ലാത്തതുമായ ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ എഴുത്തിനാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുവാനുള്ള പ്രമേയം യോഗത്തില്‍ പാസാക്കി. പ്രമീള യോഗത്തിന് നന്ദി രേഖപ്പെടുത്തി.
Advertisement