Home NEWS അതിവേഗം മാറുന്ന ലോകത്തിനു ഒപ്പം ചുവടുവയ്ക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ :ടി എന്‍ പ്രതാപന്‍

അതിവേഗം മാറുന്ന ലോകത്തിനു ഒപ്പം ചുവടുവയ്ക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ :ടി എന്‍ പ്രതാപന്‍

ഇരിങ്ങാലക്കുട : കാലത്തിന്റെ മാറ്റതിന് അനുയോജ്യമായി mindset re-set ചെയ്യുന്നവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് ടി.എന്‍ പ്രതാപന്‍ എം.പി അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇല്‌ട്രോണിക്‌സ് വിഭാഗം സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇലക്ട്രിക്കല്‍ സ്‌കപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും ഉള്ളവര്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും എങ്കില്‍ മാത്രമേ വിജയിക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു. പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളെ പ്രയോജനപ്പെടുത്തുന്നത് ഉള്‍പ്പെടെ നിരവധി മേഖലകളില്‍ കേരള വികസനത്തിന് സംഭാവന നല്‍കാന്‍ യുവ എന്‍ജിനീയര്‍ മാര്‍ക്ക്് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ ഫാ ജോയ് പയ്യപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ.സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ വി ഡി ജോണ്‍, സീനിയര്‍ പ്രൊഫ.പ്രേമകുമാര്‍ എന്‍.ആര്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ബെന്നി. കെ കെ,ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ എമിലിന്‍ തോമസ്, പി ടി എ വൈസ് പ്രസിഡന്റ് സോണിയ ഗിരി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഷ്‌കര്‍ യാസീന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ എഡ്വിന്‍ ഷാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 10/10 എസ്.ജി.പി.എ കരസ്ഥമാക്കിയവരെയും സോണല്‍ കായിക മത്സരങ്ങളില്‍ മെഡലുകള്‍ നേടിയവരെയും ചടങ്ങില്‍ ആദരിച്ചു.

 

Exit mobile version