നടനകൈരളിയുടെ നവരസ മുദ്രയില്‍ വിഖ്യാത നര്‍ത്തകര്‍ പങ്കെടുക്കുന്നു

141

ഇരിങ്ങാലക്കുട: നടനകൈരളിയുടെ നവരസ സാധന ശില്‍പ്പശാലയോടനുബന്ധിച്ച് ഒക്ടോബര്‍ 26 ന് വൈകുന്നേരം 4 മണിക്ക് നടനകൈരളിയുടെ കളം അരങ്ങില്‍ സംഘടിപ്പിക്കുന്ന നവരസ മുദ്ര എന്ന പരിപാടിയില്‍ ദേശീയ അന്തര്‍ദേശീയ പ്രശസ്തരായ നര്‍ത്തകരും നടീനടന്മാരും അഭിനയപ്രകടനങ്ങള്‍ അവതരിപ്പിക്കുന്നു . വിഖ്യാത നര്‍ത്തകര്‍ സൂരജ് സുബ്രഹ്മണ്യം ഒഡീസ്സി നൃത്തവും ഷീല മേഹ്ത, മേഘ്ന റാവു എന്നിവര്‍ കഥക് നൃത്തവും അവതരിപ്പിക്കും. കൂടാതെ ഭരതനാട്യം നര്‍ത്തകരായ ലാഹരി ഭാരിഘട്ട് , പ്രതിഭാ രാമസ്വാമി, അര്‍ച്ചനാ ഭട്ട് , മഞ്ജുള സുബ്രഹ്മണ്യ തുടങ്ങി പതിനാറോളം പേര്‍ തങ്ങളുടെ അഭിനയപ്രകടനങ്ങള്‍ അവതരിപ്പിക്കുന്നു . ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ അഞ്ഞൂറാമത് ചരമവാര്‍ഷിക സ്മരണാഞ്ജലിയായി സമര്‍പ്പിക്കുന്ന ഈ അഭിനയസന്ധ്യക്ക് നാട്യാചാര്യന്‍ വേണുജി നേതൃത്വം നല്‍കുന്നു.

 

Advertisement