സുരക്ഷാ കണ്ണാടി സ്ഥാപിച്ചു

386
Advertisement

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു മുന്നിലെ റോഡില്‍ അപകടങ്ങള്‍ കൂടുന്നത് കണക്കിലെടുത്ത് സ്‌കൂളിലെ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു. ആളൂര്‍ എസ് ഐ കെ. എസ് സുശാന്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ വിനയന്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ടി. എസ്. ശശി, ഒഎസ്എ പ്രസിഡന്റ് പി. ഗോപിനാഥ്, മാനേജ്‌മെന്റ് പ്രതിനിധികളായ എ.സി സുരേഷ്, കെ.കെ കൃഷ്ണന്‍ നമ്പൂതിരി, പ്രിന്‍സിപ്പല്‍ ഡോ എ.വി. രാജേഷ്, ഹെഡ് മാസ്റ്റര്‍ മെജോ പോള്‍, ജോസ്.ജെ.ചിറ്റിലപ്പിള്ളി, ഗൈഡ് ക്യാപ്റ്റന്‍ പ്രസീദ ടി.എന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement