കാട്ടൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് 309 പാക്കറ്റ് പിടികൂടി. വെള്ളാനി സ്വദേശി നന്ദനക്കാട് രവി മകന്‍ ബിജുവിനെയാണ് കാട്ടൂര്‍ എസ്. ഐ അനീഷും സംഘവും പിടികൂടിയത്. സ്‌കൂള്‍ കുട്ടികള്‍ക്ക് പുകയില ഉലപന്നങ്ങള്‍ വില്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് രവിയുടെ വീടിനോടു ചേര്‍ന്നുള്ള കടയില്‍ പരിശോധന നടത്തിയത്. കാട്ടൂര്‍ എസ്. ഐ അനീഷ്, എസ്. സി. പി. ഒ വസന്ത കുമാര്‍, സി. പി. ഒ പ്രതോഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്

 

Advertisement