.ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ യു ജി സി സ്‌കീമിന്റെ ഭാഗമായുള്ള ബി.വോക് മലയാളത്തിന്റെ മാനുസ്‌ക്രിപ്റ്റ് റിസര്‍ച്ച് & പ്രിസര്‍വേഷന്‍ സെന്റര്‍, യുജിസി എഡ്യുക്കേഷന്‍ ഓഫീസര്‍ ഡോ. സലില്‍ എസ് താളിയോലയില്‍ നാരായം കൊണ്ടെഴുതി ഉദ്ഘാടനം ചെയ്തു. പ്രളയ സമയത്ത് നിരവധി നനഞ്ഞ രേഖകള്‍ സംരക്ഷിച്ചു നല്‍കിയ ഈ സെന്റര്‍ ഏതുതരം പുരാരേഖകളും സംരക്ഷിച്ചു നല്‍കും. താളിയോലകളും പഴയ അമൂല്യമായ രേഖകളും ശാസ്ത്രീയ സംരക്ഷണം നടത്തി ഡിജിറ്റലൈസ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. ബി. വോക് മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് എന്ന യു.ജി.സി. എയ്ഡഡ് കോഴ്‌സിന്റെ ഭാഗമായുള്ളതാണ് ഈ ഗവേഷണ കേന്ദ്രം.
Advertisement