പ്രഗത്ഭനായ ഡോക്ടറും പ്രശസ്ത ചിത്രകാരനുമായ ഡോ .എം വിജയശങ്കര്‍ നിര്യാതനായി

1915
Advertisement

പ്രഗത്ഭനായ ഡോക്ടറും പ്രശസ്ത ചിത്രകാരനുമായ ഡോ .എം വിജയശങ്കര്‍ നിര്യാതനായി .1937 മനക്കോട്ടെ ശങ്കരന്‍കുട്ടി നായരുടെയും ഭാര്‍ഗ്ഗവിയമ്മയുടേയും മകനായി മതിലകത്ത് ജനിച്ചു .തൃശ്ശിനാപ്പിള്ളി ചാമ്പ്യന്‍ ഹൈസ്‌കൂള്‍ ,ഷൊര്‍ണ്ണൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു .തൃശ്ശൂര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ നിന്ന് സംസ്ഥാനത്ത് ഒന്നാമനായി എസ് എസ് .എല്‍ സി പാസ്സായി .മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്നും എം .ബി .ബി .എസ് നേടി .പോണ്ടിച്ചേരി ജിഗ്മെര്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സിയും സീനിയര്‍ ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തീകരിച്ചു .തുടര്‍ന്ന് പാലക്കാട് കോട്ടായില്‍ സര്‍ക്കാര്‍ ഡിസ്‌പെന്‌സറിയില്‍ ചികിത്സകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു .തൃശൂര്‍ എം.എസ് .പി തേഡ് ബറ്റാലിയന്‍ ,ഇരിങ്ങാലക്കുട ,കാട്ടൂര്‍ ,പുതുക്കാട് ,കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറായി സേവനം അനുഷ്ഠിച്ചു .ഇരിങ്ങാലക്കുട ഗവ .ആശുപത്രിയില്‍ നിന്ന് വിരമിച്ചു .’ദ മൈന്റ് ആസ് ഐ സി ‘ എന്ന പേരില്‍ ചിത്രങ്ങളുടെ സമാഹാരം ഇറക്കീട്ടുണ്ട് .ഭാര്യ: വത്സല .മക്കള്‍ : അനു ,ബിനു ,ദിനേശ് .
സംസ്‌കാരം ഒക്ടോബര്‍ 14 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃശ്ശൂര്‍ ശാന്തി ഘട്ടില്‍

Advertisement