കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

157

കാറളം:കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു.വെള്ളാനി നന്തി സെന്ററില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണവും തങ്കപ്പന്‍ പാറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ഐ ഡി ഫ്രാന്‍സീസ് മാസ്റ്റര്‍ അനുസ്മരണ സന്ദേശം നല്‍കി.തിലകന്‍ പൊയ്യാറാ, വേണു കുട്ടശാംവീട്ടില്‍, വി ഡി സൈമണ്‍, അനിരുദ്ധന്‍ കൊല്ലയില്‍ എന്നിവര്‍ പ്രസംഗിച്ചു. സേവന ദിനത്തിന്റെ ഭാഗമായി കാറളം കുമരഞ്ചിറ ക്ഷേത്രപരിസരം, ചെമ്മണ്ട ബാലവാടി ,കിഴുത്താണി ആര്‍ എം എല്‍ പി സ്‌ക്കൂള്‍, വെള്ളാനി സ്‌ക്കൂള്‍ പരിസരം തുടങ്ങി മണ്ഡലത്തിലെ അഞ്ച് മേഖലകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ശുചീകരണ യജ്ഞം നടത്തി.എം ആര്‍ സുധാകരന്‍, സി ആര്‍ സീതാരാമന്‍, ബിജു ആലപ്പാടന്‍, ശ്രീനാഥ് എടക്കാട്ടില്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Advertisement