ഡ്രൈഡേ വില്‍പ്പന ലക്ഷ്യമാക്കി ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നൂറുലിറ്റര്‍ വാഷുമായി വെള്ളിക്കുളങ്ങര സ്വദേശി പിടിയില്‍

752
Advertisement

ഇരിങ്ങാലക്കുട:ഡ്രൈഡേ വില്‍പ്പന ലക്ഷ്യമാക്കി ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ നൂറുലിറ്റര്‍ വാഷുമായി വെള്ളിക്കുളങ്ങര സ്വദേശി പിടിയില്‍. വെള്ളിക്കുളങ്ങര പോത്തന്‍ചിറ മാളക്കാരന്‍ വീട്ടില്‍ സുകുമാരന്‍ (48)നെയാണ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വിന്നി സിമേതിയും സംഘവും പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.പി. ദിബോസ്, സി. ഉല്ലാസ്, കെ.കെ. വിജയന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ രജിത പ്രസന്നകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.ചാലക്കുടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement