ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റിന് പര്യവസാനം

313

ഇരിങ്ങാലക്കുട : സെപ്തംബര്‍ 20,21,22,23 തിയ്യതികളില്‍ ഡോണ്‍ബോസ്‌കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് പരിസമാപ്തിയിയായി. കേരളത്തിലെ പ്രഗത്ഭരായ 21 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ സാന്താള്‍ ജ്യോതി എച്ച്.എസ്.എസ്. മുട്ടത്തിനാണ് ഡോണ്‍ബോസ്‌കോ എവറോളിങ്ങ് ട്രോഫിക്ക് അര്‍ഹതനേടിയത്. ആതിഥേയരായ ഡോണ്‍ബോസ്‌കോ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബിജോയ് ജോണി മെമ്മോറിയലിന് അര്‍ഹരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിറ്റില്‍ ഫ്‌ളവര്‍ എച്ച്.എസ്.എസ്.കൊരട്ടി മൗണ്ട് കാര്‍മ്മല്‍ എച്ച്.എസ്.എസ്.കോട്ടത്തെ തോല്‍പ്പിച്ച് ഡോണ്‍ബോസ്‌കോ എവര്‍റോളിങ്ങ് ട്രോഫിക്ക് അര്‍ഹരായി. സ്‌ക്കൂള്‍ മാനേജര്‍ ഫാ.മാനുവല്‍ മേവട അദ്ധ്യക്ഷത വഹിച്ച് സമ്മേളനത്തില്‍ ഡോണ്‍ബോസ്‌കോ ഐ.എസ്.സി. പ്രിന്‍സിപ്പാള്‍ ഫാ.മനുപീടികയില്‍ സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട കൗണ്‍സിലര്‍ ബിജുലാസര്‍ ഒന്നാം സ്ഥാനം ലഭിച്ച സ്‌കൂളിനുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ബിജോയ് ജോണി മെമ്മോറിയല്‍ ട്രോഫി പി.പി.ജോണിപൊഴോലിപറമ്പില്‍ നല്‍കി. ഡോണ്‍ബോസ്‌കോ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.കുര്യാക്കോസ് ശാസ്താംകാല നന്ദി രേഖപ്പെടുത്തി. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോയ്‌സണ്‍ മുളവരിക്കല്‍, ആത്മീയാചാര്യന്‍ ജോസിന്‍ താഴേത്തട്ട്, എല്‍.പി.വിഭാഗം ഹെഡ്മിസ്ട്രസ്സ് സി.ഓമന വി.പി.എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement