സംഘാടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു.

152
Advertisement

നടവരമ്പ്: നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ ങ്ങളുടെ ഭാഗമായു ള്ള സംഘാടകസമിതി ഓഫീസിന്റെ ഉത്ഘാടനം വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ നിര്‍വഹിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നൂറു പരിപാടികളാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് സംഘാടകസമിതി ചെയര്‍പേര്‍സണ്‍ കൂടിയായ പ്രസിഡന്റ് അറിയിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിജയ ലക്ഷ്മിവിനയ ചന്ദ്രന്‍ , ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വിജീഷ് , പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍, എച്ച് എം. ലാലി, ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല, ഡോക്ടര്‍ മഹേഷ് ബാബു, സുരേഷ് കുമാര്‍, രതീഷ് എന്നിവര്‍ സംസാരിച്ചു

Advertisement