ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുടയില്‍

151
Advertisement

ഇരിങ്ങാലക്കുട : തൃശൂര്‍ ചെസ്സ് അക്കാദമി,ഡോണ്‍ ബോസ്‌ക്കോയൂത്ത്സ്,ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് എന്നിവര്‍ സംയുക്തമായി
സംഘടിപ്പിക്കുന്ന നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് ഓക്ടോബര്‍ 4 മുതല്‍8 വരെ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌ക്കുളില്‍ വെച്ച് നടക്കുമെന്ന് ഡോണ്‍ ബോസ്‌ക്കോ സ്‌കൂള്‍ റെക്ടര്‍ ഫാ.മാനുവല്‍ മേവട,ഇന്റര്‍നാഷണല്‍ ചെസ്സ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫ് എം,ആദിത്് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാബു കൂവ്വക്കാടന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 300ഓളം കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ചെസ്സ് കളിക്കാര്‍ക്ക് ഫിഡേ റേറ്റിംഗ് ലഭിക്കുന്നതിനും റേറ്റിംഗ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ ടൂര്‍ണ്ണമെന്റ് സഹായകരമാകും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് 301000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും നല്‍കും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഫിഡേ റേറ്റഡ് ചെസ്സ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് 9387726873 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement