ആഗോള യുവജനസംഗമത്തില്‍ ഇന്ത്യയെപ്രതിനിധാനം ചെയ്ത് ഇരിങ്ങാലക്കുടക്കാരന്‍

399

ഇരിങ്ങാലക്കുട : വിയറ്റ്‌നാമില്‍ നടക്കുന്ന ആഗോള യുവജന സംഗമത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് ഇരിങ്ങാലക്കുട തൊമ്മാന കടുപ്പശ്ശേരി ആറ്റൂര്‍വീട്ടില്‍ എ.ജി.മണികണ്ഠന്റെയും രതീദേവിയുടേയും മകന്‍ ശ്രീഹരി. ശ്രീഹരി തലക്കോട്ടുകര വിദ്യ എന്‍ജിനിയറിംങ് കോളേജിലെ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ വൊളന്റിയറും, ഇലക്ട്രിക്‌സ് ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ശ്രീഹരി കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയാണ്. സെപ്തംബര്‍ 17 മുതല്‍ 24 വരെയാണ് ക്യാമ്പ് രാജ്യത്തെ മികച്ച എന്‍.എസ്.എസ്.വൊളന്റിയര്‍മാരെയാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

Advertisement